കാക്കനാട്: ജില്ലയിൽ ബുധനാഴ്ച വരെ (30/06/2021) 303655
ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 1189694
ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1493349
ആളുകൾ വാക്സിൻ സ്വീകരിച്ചു.
ആരോഗ്യ പ്രവർത്തകരിൽ 59482
ആളുകൾ രണ്ട് ഡോസ് വാക്സിനും
76661 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30958 ആളുകൾ രണ്ട് ഡോസ് വാക്സിനും 57839 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 5776
പേർ രണ്ട് ഡോസ് വാക്സിനും 185881 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 62923 ആളുകൾ രണ്ട് ഡോസും 391376 ആളുകൾ ആദ്യ ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 144516 ആളുകൾ രണ്ട് ഡോസും 477937 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 1097958 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും
249533 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 91736
ആളുകൾ ആദ്യ ഡോസും 54122
ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.