കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ലോക് ഡൗൺ
നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും പുതുക്കിയ മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ. നാല് കാറ്റഗറികൾ ആയി തിരിച്ചാണ് ഇളവുകൾ നൽകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിൽ താഴെ എ കാറ്റഗറിയിലും ആറിനും 12 നും ഇടയിൽ ഉള്ളത് ബി കാറ്റഗറിയിലും 12 നും 18 നും ഇടയിൽ സി കാറ്റഗറിയിലും 18 ശതമാനത്തിനു മുകളിൽ D കാറ്റഗറിയിലും ആണ് ഉൾപ്പെടുന്നത്.

എ കാറ്റഗറി ഉൾപ്പെടുന്ന പഞ്ചായത്തുകൾ

ആരക്കുഴ മഞ്ഞപ്ര ഒക്കൽ മാറാടി പൂതൃക്ക വേങ്ങൂർ മൂവാറ്റുപുഴ വടവുകോട്-പുത്തൻകുരിശ് പോത്താനിക്കാട് തിരുമാറാടി രായമംഗലം

ബി കാറ്റഗറി

പെരുമ്പാവൂർ, എടക്കാട്ടുവയൽ, പാലക്കുഴ ,കുട്ടമ്പുഴ ,ഇലഞ്ഞി, ആയവന ,പാമ്പാക്കുട ,കവലങ്ങാട്, കുഴുപ്പിള്ളി ,കിഴക്കമ്പലം, നെടുമ്പാശ്ശേരി ,പിണ്ടിമന, കല്ലൂർക്കാട്, അയ്യമ്പുഴ ,ചിറ്റാറ്റുകര ,ആവോലി, അശമന്നൂർ ,തിരുവാണിയൂർ, കീരംപാറ ,ഐക്കരനാട് ,ഏഴിക്കര, രാമമംഗലം ,മുളന്തുരുത്തി, പൈങ്ങോട്ടൂർ ,ആലങ്ങാട്, കൂത്താട്ടുകുളം ,വെങ്ങോല, എടവനക്കാട് ,കൊച്ചിൻ, പല്ലാരിമംഗലം ,കാലടി ,ആലുവ, പാറക്കടവ്, വാരപ്പെട്ടി ,നായരമ്പലം കരുമാലൂർ, നെല്ലിക്കുഴി , മണീട്, കടമക്കുടി, കുന്നുകര,പള്ളിപ്പുറം, കോതമംഗലം, ചോറ്റാനിക്കര, ചേരാനല്ലൂർ.

സി കാറ്റഗറി

കീഴ്മാട്, ഉദയംപേരൂർ, മൂക്കന്നൂർ, മഞ്ഞള്ളൂർ, എളങ്കുന്നപ്പുഴ, പുത്തൻവേലിക്കര, കുമ്പളങ്ങി, മുടക്കുഴ, ചെങ്ങമനാട് ,കോട്ടപ്പടി, അങ്കമാലി,മഴുവന്നൂർ ,കൂവപ്പടി, വരാപ്പുഴ ,കറുകുറ്റി ,മരട് ,പിറവം, വാളകം, കടുങ്ങല്ലൂർ, കുമ്പളം, ചേന്നമംഗലം ,തൃക്കാക്കര, ശ്രീമൂലനഗരം ,ചെല്ലാനം, മലയാറ്റൂർ, നീലേശ്വരം, തൃപ്പൂണിത്തുറ, ഞാറക്കൽ നോർത്ത് പറവൂർ, മുളവുകാട്, കാഞ്ഞൂർ ,കോട്ടുവള്ളി ,വാഴക്കുളം, കളമശ്ശേരി.

ഡി കാറ്റഗറി

എടത്തല, വടക്കേക്കര ,ഏലൂർ, പായിപ്ര, കുന്നത്തുനാട് ,തുറവൂർ, ചൂർണ്ണിക്കര, ആമ്പല്ലൂർ.