മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വാഴക്കാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഇംപീരിയല്‍ മുഹമ്മദ് സ്മാരക ചീനി ബസാര്‍ അംഗണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ആയിഷ മാരാത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആദം ചെറുവട്ടൂര്‍, പുളിയേക്കല്‍ അബൂബക്കര്‍, കുഴിമുള്ളി ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷമീന സലിം, എം.കെ.സി. നൗഷാദ്, ഷരീഫ ചിങ്ങംകുളത്തില്‍, ജൈസല്‍ എളമരം, റിയാസ് മണന്തലക്കടവ്, കബീര്‍ വാഴക്കാട്, കലാം വാഴക്കാട്, ഹമീദ് വാഴക്കാട് തുടങ്ങിവര്‍ പങ്കെടുത്തു.
