കണ്ണൂർ:  ഇന്ന് (ജൂലായ് 1) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. എടവേലി സ്‌കൂള്‍, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, അമ്പാടി എന്റര്‍പ്രൈസസ് കിഴുതല്ലി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പാരിഷ് ഹാള്‍ പൂളക്കുറ്റി, മടായി ജനത ക്ലബ്, മുണ്ടലൂര്‍ വെസ്റ്റ്  എല്‍ പി സ്‌കൂള്‍ പെരളശ്ശേരി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയും അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, അരയാക്കൂല്‍ യു പി സ്‌കൂള്‍ പന്ന്യന്നൂര്‍, മുല്ലക്കൊടി യു പി സ്‌കൂള്‍ അരിമ്പ്ര എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.