മലപ്പുറം: ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി വിവിധ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
ആനക്കയം, ഒതുക്കുങ്ങല്‍, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, താഴേക്കോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, കരുളായി, കരുവാരക്കുണ്ട്, തുവ്വുര്‍, നിറമരുതുര്‍, ഒഴുര്‍, പെരുമണ്ണ ക്ലാരി, തിരുനാവായ, വെട്ടം, ആതവനാട്, തെന്നല, പറപ്പുര്‍ എന്നീ പഞ്ചായത്തുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.
ടീം ലീഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒരാള്‍ വീതം). യോഗ്യത – എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- എട്ട്. പഞ്ചായത്ത് പ്രവര്‍ത്തന പരിധി – ഒന്ന്.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – ഡിപ്ലോമ/ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്). റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം – 16.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – ബിരുദം. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം – 16.
അപേക്ഷകള്‍ അയക്കേണ്ട അവസാന തീയ്യതി ജൂണ് 25. ബയോഡാറ്റ സഹിതം memalappuram@gmail.com എന്ന മെയിലേയ്‌ക്കോ അല്ലെങ്കില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ അപേക്ഷകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.