പാലക്കാട്: കഞ്ചിക്കോട് യാര്ഡില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് ലെവല് ക്രോസ്സിംഗ് ഗേറ്റ് 155 (ആര്യവൈദ്യശാല ഗേറ്റ്) ജൂലൈ മൂന്നു മുതല് ആറ് വരെ അടക്കും.
ജൂലൈ മൂന്ന് രാവിലെ ഏഴ് മുതല് ജൂലൈ ആറിന് വൈകീട്ട് അഞ്ച് വരെയാണ് അടക്കുക. ലൈറ്റ് മോട്ടോര് വെഹിക്കിളുകള് ബ്രിഡ്ജ് നമ്പര് 573 ലൂടെ പോകണമെന്ന് സതേണ് റെയില്വേ അസിസ്റ്റന്റ് ഡിവിഷണല് എന്ജിനീയര് അറിയിച്ചു.