2018 ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 13 ന് വൈകിട്ട് 3.30 ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ മുലമറ്റം ടൗണ്‍ വരെ സംഘടിപ്പിക്കുന്ന ഘോഷയാത്ര നടത്തും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോംജോസ് കുന്നേല്‍, യുവജന ക്ഷേമബോര്‍ഡ് ജില്ലാകോര്‍ഡിനേറ്റര്‍ ബിന്ദു.വി.എസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഫുട്‌ബോള്‍ കായികതാരങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത്, മൂന്നാര്‍ എച്ച്.എ.റ്റി.സി, തുടങ്ങിയ ഇടങ്ങളിലും ഘോഷയാത്രകള്‍ സംഘടിപ്പിക്കും.
