അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്ഷിക മേഖലയില് ഹില് വാല്യു ബ്രാന്ഡില് അന്നപ്രദാനം എന്ന പേരില് പച്ചക്കറി സംരഭം ആരംഭിച്ചു. ഷോളയൂര് പഞ്ചായത്ത് സമിതികളിലെ 322 ജെ.എല്.ജി.കളില്(ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) നിന്നും ശേഖരിച്ച പച്ചക്കറികളാണ് അന്നപ്രദാനം വഴി വിതരണം ചെയ്യുന്നത് . കഴിഞ്ഞ ലോക്ക് ഡൗണ് സമയങ്ങളിലും അന്ന പ്രദാനം മൊബൈല് യൂണിറ്റ് വഴി ഊരുകളിലേക്ക് ആവശ്യമായ പച്ചക്കറികള് വിതരണം ചെയ്തിരുന്നു. മെമ്പര് ശാലിനിയുടെ അദ്ധ്യക്ഷതയില് ഷോളയൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.രാമമൂര്ത്തി സംരംഭത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. കോവിഡ് പ്രോട്ടോക്കോള് പാലിച്ച് ഷോളയൂരില് നടത്തിയ പരിപാടിയില് ഷോളയൂര് ഊര് മൂപ്പന് മല്ലയന്, പഞ്ചായത്ത് സമിതി പ്രസിഡണ്ട് സെലീന, എം.കെ.എസ.്പി. കോര്ഡിനേറ്റര് ഇ.സൈജു, കണ്സല്ട്ടന്റ് അലിയാര് എന്നിവര് പരിപാടിയില് സംബന്ധിച്ചു.
