എറണാകുളം: കാലപ്പഴക്കം കൊണ്ട് ജീർണിച്ച അവസ്ഥയിലുള്ള മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പുരാവ സ്തു വകുപ്പിന് കൈമാറി. പള്ളിയും പള്ളി സ്ഥിതി ചെയ്യുന്ന 3.45 ആർ സ്ഥലവും ഉൾപ്പെടെയാണ് കൈമാറിയത്. തഹസീൽദാർ (LA ) സീനത്ത് M. S ൻ്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റവന്യൂ ഇൻസ്പെക്ടർ സുദർശന ഭായ് , വാല്യുവേഷൻ അസിസ്റ്റൻ്റ് സജില , പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
