കണ്ണൂർ: ഇന്ന് (ജൂലൈ 2) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വയക്കര അല്‍ മഖര്‍ യത്തീംഖാന, പേരാവൂര്‍ താലൂക്കാശുപത്രി, താലൂക്കാശുപത്രി കൂത്തുപറമ്പ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും മാത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കേളകം പ്രാഥമികാരോഗ്യകേന്ദ്രം, ഈസ്റ്റ് പാട്യം  എല്‍ പി സ്‌കൂള്‍ പത്തായക്കുന്ന് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയും  പെരിങ്ങളായി സ്‌കൂള്‍ കാപ്പാട്, കമ്മ്യൂണിറ്റി ഹാള്‍, മലപ്പട്ടം, തോലമ്പ്ര യു പി സ്‌കൂള്‍, മാലൂര്‍  എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.