സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലോകകപ്പ് പ്രചരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ അബ്ദുള്‍ ലിഷാം ഹാഷ്മില്‍, സലാവുദ്ദീന്‍, ഹരിനാരായണന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത, ജില്ലാ കോഓഡിനേറ്റര്‍ എ.വി. ശിവപ്രസാദ്, ക്വിസ് മാസ്റ്റര്‍ മുരളി എ തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു.
