മലപ്പുറം: നിളയുടെ ഓളപ്പടര്‍പ്പുകളിലെ സൗന്ദര്യം ആസ്വദിച്ചും കാറ്റേറ്റും കുറ്റിപ്പുറം പാലം കണ്ടും ഭക്ഷണം കഴിക്കാനായി  കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടോല്‍ ആരാമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇതിനായി പ്രപ്പോസലുകള്‍ സമര്‍പ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

പാര്‍ക്കിങ് സൗകര്യങ്ങളും സായാഹ്നങ്ങളില്‍ ഹോട്ടലിന് പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാതല്‍ മുതല്‍ രാത്രി ഭക്ഷണം വരെ കെ.ടി.ഡി.സി റെസ്റ്റോറന്റില്‍ ലഭിക്കും. വെജിറ്റേറിയന്‍ വിഭവങ്ങളും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുമാണിവിടെ ഉള്ളത്. രുചിതേടി  എത്തുന്ന ഇവിടെ ഇന്‍ കാര്‍ ഡൈനിങ് പദ്ധതി കൂടി നടപ്പിലായതോടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനായി എത്തുന്നത്.