പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായി ബിരുദവും ബി.എഡ്, കെ.ടെറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 10 ന് ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9400006484