മലപ്പുറം: റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി  അരീക്കോട്- മഞ്ചേരി എം.ഡി. ആറില്‍ കള്‍വെര്‍ട്ടറുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിരോധിച്ചു. അരീക്കോട് നിന്നും മഞ്ചേരിയിലേക്കും തിരിച്ചു പോകുന്ന ചെറിയ വാഹനങ്ങള്‍ ചെങ്കര ക്ഷേത്രത്തിനു മുന്നിലൂടെ പോകുന്ന പഞ്ചായത്ത് റോഡിലൂടെയും വലിയ വാഹനങ്ങള്‍ എളയൂര്‍- കാരാപറമ്പ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.