പാലക്കാട്: മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഒന്നര മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻ – പിട വളർത്തു കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ജൂലൈ 14 വരെയാണ് വിൽപ്പന. കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപയാണ് വില. ആവശ്യമുള്ളവർ ഫോട്ടോപതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും എ.ടി.എം. കാർഡും സഹിതം മേൽപ്പറഞ്ഞ ദിവസങ്ങളിൽ രാവിലെ 10.15 ന് നേരിട്ട് എത്തണം. ഫോൺ – 8590663540, 9526126636