പുന്നയൂര്‍ പഞ്ചായത്തിലെ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും നടന്നു. സുഭിക്ഷ കേരളം 2021-22 കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ നടത്തിയത്. വിവിധ ഫലവൃക്ഷ /പച്ചക്കറി തൈകള്‍, വിത്തുകള്‍, ഫ്ലവറിങ് / ഓര്‍ണമെന്‍റല്‍ ചെടികള്‍, ജൈവ വളങ്ങള്‍, മറ്റു കര്‍ഷക ഉത്പന്നങ്ങള്‍ എന്നിവ ഞാറ്റുവേല ചന്തയില്‍ കര്‍ഷകര്‍ വില്‍പന നടത്തി. അകലാട് അല്‍സാക്കി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെലീന നാസര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹീം വീട്ടി പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കമറുദ്ധീന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിശ്വനാഥന്‍ മാസ്റ്റര്‍, ഷെമീം അഷ്റഫ്, ഏ കെ വിജയന്‍, ബ്ലോക്ക് മെമ്പര്‍ ജിസ്ന ലത്തീഫ്, മെമ്പര്‍മാരായ സുബൈദ പുളിക്കല്‍, ചിതു രാജേഷ് സുഹറ ബക്കര്‍, റസീന ഉസ്മാന്‍, ഷൈബ ദിനേശന്‍, എം കെ അറഫാത്ത്, കൃഷി ഓഫീസര്‍ വി എം രമ്യ, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
