2020 വര്‍ഷത്തേക്കുള്ള കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ,് സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ, യുവ കര്‍ഷകന്‍, യുവ കര്‍ഷക, കേരകേസരി ,ഹരിതമിത്ര, ഉദ്യാന ശ്രേഷ്ഠ, കര്‍ഷക ജ്യോതി, കര്‍ഷകതിലകം ( വനിതാ), ശ്രമശക്തി , കൃഷിവിജ്ഞാന്‍, ക്ഷോണി സംരക്ഷണ, ക്ഷോണി രത്‌ന, കര്‍ഷക ഭാരതി, ഹരിതകീര്‍ത്തി, ഹരിത മുദ്ര, മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് , പൈതൃക കൃഷി /വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണം പ്രവര്‍ത്തനം നടത്തുന്ന ആദിവാസി ഊര് , കൃഷി നടത്തുന്ന മികച്ച റസിഡന്‍സ് അസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി, കര്‍ഷകതിലകം (സ്‌കൂള്‍ വിദ്യാര്‍ത്ഥി), കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ത്ഥി), മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കോളേജ് കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫീസര്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍, തുടങ്ങിയ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്.
കൂടാതെ മികച്ച ചക്ക സംസ്‌കരണ കര്‍ഷകന്‍/ ഗ്രൂപ്പുകള്‍, പച്ചക്കറി കൃഷി പദ്ധതി, ജൈവകൃഷി പദ്ധതി പ്രകാരമുള്ള അവാര്‍ഡുകള്‍ക്കും കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് ഉള്ള ഇന്നവേഷന്‍ അവാര്‍ഡ്, മികച്ച കയറ്റുമതി സംരംഭകര്‍,/ ഗ്രൂപ്പുകള്‍ ,മികച്ച വിളവെടുപ്പാനന്തര പരിചരണമുറകള്‍ നടത്തുന്ന കര്‍ഷകര്‍, ഗ്രൂപ്പുകള്‍, എന്നീ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സ്വീകരിക്കും. അവസാന തീയതി ജൂലൈ 6. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാം. അവാര്‍ഡിനുള്ള അപേക്ഷകള്‍ അതാതു ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷക ഭാരതി ഹരിതമുദ്ര അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കുമാണ് സമര്‍പ്പിക്കേണ്ടത് . കൂടുതല്‍ വിവരങ്ങള്‍ www.fibkerala.gov.in, www.keralaagriculture.gov.in എന്നീ വെബ്‌സൈറ്റില്‍ ലഭ്യമാണ്