തിരുവനന്തപുരം മൃഗശാലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ട മൃഗപരിപാലകനായ എ. ഹർഷാദിന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്നും കൂടാതെ കുടുംബത്തിന് നിയമപരമായി കിട്ടേണ്ട ആനുകൂല്യവും പരിരക്ഷയും സർക്കാർ വേഗത്തിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.