കൊല്ലം:കോവിഡ് പരിശോധനയ്ക്ക് ടെസ്റ്റ് ആന്റ് ട്രാക്ക് മൊബൈല്‍ പരിശോധന സംവിധാനമൊരുക്കി കരുനാഗപ്പള്ളി നഗരസഭ. കോവിഡ് വ്യാപനതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ആറു മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രോഗ പ്രതിരോധത്തിന് ആക്കം കൂട്ടുകയാണ് ലക്ഷ്യമെന്നും നിലവില്‍ ബഡ്‌സ് സ്‌കൂളില്‍ നടത്തുന്ന പരിശോധന തുടരുമെന്നും നഗരസഭാ അധ്യക്ഷന്‍ കോട്ടയില്‍ രാജു പറഞ്ഞു.
ഓട്ടോ തൊഴിലാളികള്‍, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവരെല്ലാം നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്ക് വിധയരാകണമെന്നാണ് നിര്‍ദേശം. സമ്പര്‍ക്ക പട്ടികയിലുള്ളവരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുമായ എല്ലാവരും പരിശോധന നടത്തണം. ടെസ്റ്റ് ആന്റ് ട്രാക്ക് പരിശോധന നടപ്പിലാക്കുന്നതിനു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.