ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 %

ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച(ജൂൺ 3) 743 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 759 പേർ രോഗമുക്തരായി. 9.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 728 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,93,705 പേർ രോഗമുക്തരായി. 7919 പേർ ചികിത്സയിലുണ്ട്.

235 പേർ കോവിഡ് ആശുപത്രികളിലും 1303 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5223 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 221 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1912 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2109 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 21940 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 8063 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചത്. ജില്ലയിൽ 18,473 ഡോസ് കോവിഡ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.  9,17,560 പേർക്ക് വാക്‌സിൻ നൽകി. 6,47,065 പേർ ആദ്യ ഡോസും 2,70,495 പേർ രണ്ടു ഡോസും സ്വീകരിച്ചു.