ആലപ്പുഴ: കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ നടപ്പാക്കുന്ന “കേര കേരളം സമൃദ്ധ കേരളം” പദ്ധതിയുടെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം  ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ നാളികേര കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി നടപ്പാക്കുന്ന പദ്ധതിയാണ് “കേര കേരളം-സമൃദ്ധ കേരളം”. പ്രാദേശിക തലത്തിൽ നാളികേര വികസന ബോർഡുമായി ചേർന്ന് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് അധ്യക്ഷനായി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയേൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. ഗീത, കൃഷി ഓഫീസർ ആര്യനാഥ് എന്നിവർ സംസാരിച്ചു.