കൊല്ലം: കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കരയിലെ ചിതറ, പൂയപ്പള്ളി, ചടയമംഗലം, കുമ്മിള്‍, ഉമ്മന്നൂര്‍, കരീപ്ര, കടയ്ക്കല്‍, നെടുവത്തൂര്‍, നിലമേല്‍, വെട്ടിക്കവല, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 120 കേസുകള്‍ക്ക് താക്കീത് നല്‍കി.
കരുനാഗപ്പള്ളിയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ പിഴ ഈടാക്കി. 65 എണ്ണത്തിന് താക്കീത് നല്‍കി. ആലപ്പാട്, കെ.എസ്.പുരം, തെക്കുംഭാഗം, തഴവ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കുന്നത്തൂരിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 31 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലത്തെ കുണ്ടറയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് ലിസി മോളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴ ഈടാക്കി. 10 കേസുകള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം, പിടവൂര്‍, തലവൂര്‍ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശശിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി.