പത്തനംതിട്ട: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചവര്‍ക്ക് അപേക്ഷ കൂടാതെ തുക അനുവദിക്കും. പുതിയ അപേക്ഷ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ്മുഖേന അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2223069 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, പത്തനംതിട്ട)അറിയിച്ചു.