തൃശ്ശൂർ: പീച്ചി അണക്കെട്ട് റോഡില്‍ മണ്‍തിട്ടകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. റോഡിലെ വലിയ കുഴികള്‍ അടയ്ക്കാനും വെള്ളക്കെട്ടിനിടയാക്കുന്ന മണ്‍തിട്ടകളും കാടും നീക്കം ചെയ്യാനും മന്ത്രി കെ രാജന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പീച്ചി അണക്കെട്ട് റോഡില്‍ എടപ്പലം പള്ളിക്കണ്ടം മേഖലകളില്‍ റോഡിന്‍റെ ഇരു വശത്തുമുള്ള കാടും മണ്‍തിട്ടകളും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ആല്‍പ്പാറ വാരിയത്തു പടി മുതല്‍ എടപ്പലം വരെ റോഡിന്‍റെ വശങ്ങളില്‍ മണ്‍തിട്ടകള്‍ രൂപപ്പെട്ട് കാട് വളര്‍ന്നിരിക്കുകയാണ്. വാര്യത്തുപടിയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളവും ഈ റോഡിലൂടെയാണ് ഒഴുകുന്നത്. മുമ്പ് ഇവിടെയുണ്ടായിരുന്ന കാനകള്‍ തെളിച്ചെടുത്ത് വെള്ളകെട്ടുകള്‍ ഒഴിവാക്കി പ്രശ്ന പരിഹാരം കാണുന്നതിനാണ് അടിയന്തര നടപിടി സ്വീകരിച്ചത്.