തൃശ്ശൂര്‍: വനം വന്യ ജീവി വകുപ്പ് വനമഹോത്സവത്തിന്‍റെ ഭാഗമായുള്ള ജില്ലാതല ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്‍റിംഗിന്‍റെ ഉദ്ഘാടനം പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജില്‍ നടന്നു.സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ വൃക്ഷത്തെ നട്ട് വന മഹോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആഗോള താപനം ഉള്‍പ്പെടെ മനുഷ്യവംശം നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും ഒരേയൊരു പരിഹാരം മാത്രമേയുള്ളു അത് സാര്‍വ്വത്രിക വനവത്കരണ പ്രക്രിയയാണെന്ന് എം എല്‍ എ പറഞ്ഞു.ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, കൗണ്‍സിലര്‍മാരായ എന്‍ കെ സൗമ്യ, ജോയ് ആന്‍റണി, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി എംപ്രഭു, ചാലക്കുടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമു സ്കറിയ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് വൈ തുടങ്ങിയവര്‍ പങ്കെടുത്തു.എന്‍ എസ് എസ് ഭൂമിത്ര സേന വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പനമ്പിള്ളി കോളേജില്‍ 1500 വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് വന മഹോത്സവത്തിന്‍റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്‍റ്റിംങ്ങിലൂടെ ലക്ഷ്യമിടുന്നത്.
