സംസ്ഥാനത്തെ പരമ്പരാഗത വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് ( 60 വയസ് )പെന്‍ഷന്‍ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.bcdd.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (രണ്ടാംനില), കാക്കനാട്, എറണാകുളം-682 030 എന്ന വിലാസത്തിലും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍(ഒന്നാംനില), കോഴിക്കോട്-673020 എന്ന വിലാസത്തിലും അയക്കണം. വകുപ്പില്‍ നിന്നും നിലവില്‍ ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതി ജൂലൈ 31. വിശദാംശങ്ങള്‍ക്ക് മേഖലാ ഓഫീസ്, എറണാകുളം-0484-2429130, മേഖലാ ഓഫീസ്, കോഴിക്കോട്-0495-2377786 എന്നിവിടങ്ങളില്‍ ബന്ധപ്പെടണം.