തിരുവനന്തപുരം:  സ്വകാര്യ മേഖലയിലെ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമാണ, വിപണന, സർവീസ് മേഖല, ഹോട്ടൽ വ്യവസായ രംഗം, ലൊജിസ്റ്റിക്‌സ് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പു നൽകുന്ന കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ എന്ന പദ്ധതിയുമായി സഹകരിക്കുന്നതിനു പിന്നാക്ക വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2429130, 2983130.