കൊല്ലം: ആയൂര്‍ റോഡില്‍ ചെമ്മാംമുക്ക് ജംഗ്ഷനില്‍ നിന്നും മണിച്ചിത്തോട് വരെയും പുന്തലത്താഴം ജംഗ്ഷനില്‍ നിന്നും ശ്രീമംഗലം വരെയും ടാറിങ് പ്രവൃത്തികള്‍ ഇന്നും(ജൂലൈ 6) നാളെയും(ജൂലൈ 7)നടത്തുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.