കാസര്‍കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രട്ട് (എഡിഎം) ആയി എ.കെ. രമേന്ദ്രന്‍ ചുമതലയേറ്റു. തളിപ്പറമ്പില്‍ ആര്‍.ഡി.ഒ ആയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് തഹസില്‍ദാര്‍, എല്‍.എ എന്‍.എച്ച് തഹസില്‍ദാര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. നീലേശ്വരം കണിച്ചിറ സ്വദേശിയാണ്. ആയുര്‍വേദ നഴ്‌സ് ആയ പി.രാജിയാണ് ഭാര്യ. അഷിന്‍ രാജ്, ഐശ്വര്യ എന്നിവര്‍ മക്കള്‍.
