തിരുവനന്തപുരം: നേമം താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയത്തിനുള്ള ട്രൂനാറ്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ ട്രൂനാറ്റ് സെന്ററുകളുടെ എണ്ണം എട്ട് ആയി.
തിരുവനന്തപുരം ജില്ലാ ടി.ബി. സെന്റര്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, വര്‍ക്കല താലൂക്ക് ആശുപത്രി, പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, പേരൂര്‍ക്കട മാതൃകാ ആശുപത്രി എന്നിവിടങ്ങളിലാണു മറ്റു ട്രൂനാറ്റ് സെന്ററുകള്‍ ഉള്ളത്.
നേമം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ശ്രീധരന്‍, കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാര്‍, ടി.ബി. യൂണിറ്റ് എം.ഒ.റ്റി.ഇ. ഡോ. പ്രേം കുമാര്‍, എസ്.ടി.എസ്. രഞ്ജിത് കുമാര്‍, എസ്.റ്റി.എല്‍.എസ്. ദീലീപ് കുമാര്‍, ടി.ബി.എച്ച്.വിമാരായ സുനില്‍ കുമാര്‍, വിപിന്‍ വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.