വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍്റെ നേതൃത്വത്തില്‍ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിച്ചു. ബ്ലോക്ക് പരിധിയില്‍നിന്നുള്ള 175 വിദ്യാര്‍ത്ഥികളാണ് ആദരവ് ഏറ്റുവാങ്ങിയത്. കേരളകലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ്ചാന്‍സലറും ബ്ലോക്ക് നിവാസിയുമായ ഡോ. ടി.കെ നാരായണനെയും ചടങ്ങില്‍ ആദരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമ്മാനങ്ങളോടൊപ്പം ഫലതൈയും നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആദരം 2018 ടി.വി. ഇന്നസെന്‍്റ് എം.പി. ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ഷാജി നക്കര അദ്ധ്യക്ഷനായി. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ ്ചാന്‍സലര്‍ ഡോ.ടികെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ പരിശീലകന്‍ ടി.എം മന്‍സൂര്‍ അലി മോട്ടിവേഷന്‍ ക്ലാസും വള്ളിവട്ടം യൂണിവേഴ്സല്‍ കോളേജ് അസി. പ്രൊഫസര്‍ ഷിഫ ആര്‍ബി തുടര്‍പഠനസാധ്യതകളെക്കുറിച്ചും ക്ലാസെടുത്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍ സമ്മാനദാനം നിര്‍വഹിച്ചു.