അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളേയും കലാ-കായിക പ്രതിഭകളേയും ആദരിച്ചു. ചാഴൂർ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങ് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ് പി.സി ശ്രീദേവി അധ്യക്ഷത വഹിച്ചു. വീരശൃംഖല പുരസ്കാര ജേതാവ് പഴുവിൽ രഘുമാരാർ, സംവിധായകനും തിരകഥാകൃത്തുമായ അനിൽ പരയ്ക്കാട്, മേള കലാകാരൻ പത്മനാഭൻ അന്തിക്കാട്, കിഷോർകുമാർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ. പുരസ്കാരം നൽകി ആദരിച്ചു.
