ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്കാരങ്ങൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാസർകോട് ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം.
നഗരസഭകളിൽ ചാലക്കുടിക്ക് ഒന്നാം സമ്മാനവും (പത്തു ലക്ഷം), ഹരിപ്പാടിന് രണ്ടാം സമ്മാനവും (അഞ്ച് ലക്ഷം), വളാഞ്ചേരിക്ക് മൂന്നാം സമ്മാനവും (മൂന്നു ലക്ഷം) ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം ചിറയിൻകീഴിനും (10 ലക്ഷം) രണ്ടാം സ്ഥാനം നീലേശ്വരത്തിനും (5 ലക്ഷം) മൂന്നാം സ്ഥാനം ചിുറ്റുമലയ്ക്കുമാണ് (3 ലക്ഷം). ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം ഇടുക്കിയിലെ കുടയത്തൂരിനും (10 ലക്ഷം) രണ്ടാം സ്ഥാനം കിളിമാനൂരിനും (7 ലക്ഷം) മൂന്നാം സ്ഥാനം ഇടുക്കിയിലെ മുട്ടം പഞ്ചായത്തിനുമാണ് (6 ലക്ഷം). ജില്ലാതലത്തിൽ വിജയികളായ ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ജില്ല, ആദ്യ മൂന്നു സ്ഥാനക്കാർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം: പൂവ്വാർ, കൊല്ലയിൽ, കരവാരം.
കൊല്ലം: ക്ലാപ്പന, ചാത്തന്നൂർ, പന്മന
പത്തനംതിട്ട: ഏനാദിമംഗലം, മലയാലപ്പുഴ, വളളിക്കോട്
ആലപ്പുഴ: മുഹമ്മ, വളളിക്കുന്നം, കണ്ടല്ലൂർ
കോട്ടയം: മുത്തോലി, മറവൻതുരുത്ത്, മീനടം
ഇടുക്കി: ആലക്കോട്, അറകുളം, ഇടവെട്ടി
എറണാകുളം: മുളന്തുരുത്തി, മണീട്, മാറാടി
ത്യശ്ശൂർ: കൊടകര, വടക്കേക്കാട്, കയ്പമംഗലം
പാലക്കാട്: പുതുക്കോട്, ചാലിശ്ശേരി, അനങ്ങനടി
മലപ്പുറം: ആനക്കയം, എടക്കര, തൂവ്വൂർ
കോഴിക്കോട്: നരിക്കുനി, മേപ്പയ്യൂർ, ഏറമല
വയനാട്:മീനങ്ങാടി, പൂതാടി, മുപ്പെനാട്
കണ്ണൂർ: കാംഗോൾ ആലപ്പടമ്പ, അഞ്ചരക്കണ്ടി, ഇരിക്കൂർ
കാസർഗോഡ്: ചെറുവത്തൂർ, കിനാനൂർ കരിന്തളം, മടിക്കൈ