കാസര്‍കോട് ജില്ലയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐ ടി സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍,സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ ഒഴിവുണ്ട്. നിയമ ബിരുദമോ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദമോ ഉള്ളവര്‍ക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്കും സോഷ്യല്‍ വര്‍ക്ക്/ ക്ലിനിക്കല്‍ സൈക്കോളജില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് തസ്തികയിലേക്കും ബിരുദവും കമ്പ്യൂട്ടര്‍ ഐ ടി വിഷയങ്ങളില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഐ ടി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. മൂന്നു വര്‍ഷം പ്യൂണ്‍, സഹായി തസ്തികയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്കും മൂന്നു വര്‍ഷത്തില്‍ കുറയാതെ സെക്യൂരിറ്റി തസ്തികയില്‍ തൊഴില്‍ പരിയമുള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.

25 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകളായിരിക്കണം അപേക്ഷകര്‍. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവ/ എന്‍ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവ/ എന്‍ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാന ജില്ലാതലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം/ ക്ലിനിക്കുകളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20 ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 04994 256266, 9446270127