കോവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഡോമിസിലറി കെയര്‍ സെന്ററുകളിലും മില്‍മയില്‍ നിന്നും പാല്‍ സംഭരിക്കാന്‍ അനുമതി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നേരത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പരിസരത്തുള്ള ക്ഷീരസംഘങ്ങളില്‍ നിന്നും പാല്‍ ലഭ്യമാക്കാന്‍ സ്വന്തമായി സംസ്‌കരണ സൗകര്യമുള്ള സൊസൈറ്റികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ചില പാല്‍ സൊസൈറ്റികള്‍ക്ക് സംസ്‌കരണ സൗകര്യമില്ലാത്തതിനാല്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പാല്‍ ലഭ്യതയ്ക്ക് തടസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മില്‍മയില്‍ നിന്നും പാല്‍ സംഭരിക്കാന്‍ അനുമതി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.പാല്‍ സംസ്‌കരണ സൗകര്യമുള്ള സൊസൈറ്റികള്‍ പരിസരത്തുള്ള സി.എഫ്.എല്‍.ടി.സികളിലും ഡി.സി.സികളിലും സൊസൈറ്റികളുടെ പാലും ആ സൗകര്യമില്ലാത്തിടത്ത് മില്‍മയുടെ പാലും ആവശ്യാനുസരണം