പാലക്കാട്: പാലക്കാട് താലൂക്ക്, കണ്ണാടി 2 വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി കിടക്കുന്ന 5.5 ഏക്കർ സ്ഥലത്ത് 2021-2022 സാമ്പത്തിക വർഷത്തിൽ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 12 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിൽ ലേലം നടത്തുമെന്ന് ഭൂരേഖ തഹസിൽദാർ അറിയിച്ചു.