പാലക്കാട്:  ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം, ഷൊർണൂർ, മണ്ണാർക്കാട് നഗരസഭകളിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിന് കമ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. അടിസ്ഥാനയോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യത ആയിരിക്കും. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളും ബന്ധപ്പെട്ട നഗരസഭാ പരിധികളിൽ താമസിക്കുന്നവരുമായിരിക്കണം. എസ്.ജെ.എസ്.ആർ.വൈ പദ്ധതിയിലും കുടുംബശ്രീ സംഘടനാ സംവിധാനത്തിലും സി.ഒ ആയി പ്രവർത്തിച്ച് പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ദീർഘിപ്പിക്കും. പ്രതിമാസ വേതനം 10,000 രൂപ.
താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പാലക്കാട്, 678001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തിയ്യതി ജൂലൈ 21 വൈകിട്ട് 3 വരെ. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും അതാത് നഗരസഭകളിൽ നിന്നും ലഭിക്കും. ഫോൺ: 0491 2505627