പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളോട് ചേർന്നുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. അന്നേദിവസം രാവിലെ 10.30 നകം ലേലം തുക മുദ്രവെച്ച കവറിൽ ക്വട്ടേഷനായി സമർപ്പിക്കാം. നിരതദ്രവ്യം 500 രൂപ അന്നേദിവസം രാവിലെ 10.30നകം ഓഫീസിൽ അടയ്ക്കണം. ക്വട്ടേഷൻ ലഭിക്കുന്നയാൾ നിരതദ്രവ്യം കുറച്ച് ബാക്കിയുള്ള മുഴുവൻ തുകയും അടക്കുകയും മൂന്ന് ദിവസത്തിനകം സ്വന്തം ഉത്തരവാദിത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റി കൊണ്ടുപോകുകയും വേണം. ഫോൺ 0491 2533327, 2534524