പാലക്കാട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്ക് സംഗമത്തിൽ പങ്കെടുക്കാം. ഗ്രാമീണ തലത്തിൽ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും അവാർഡ് നൽകും. 25000 മുതൽ ഒരു ലക്ഷം വരെയാണ് അവാർഡ് തുക. രണ്ടു ജില്ലകൾ വീതം ചേരുന്ന പ്രാദേശിക മീറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായിരിക്കും സംസ്ഥാന മീറ്റിൽ പങ്കെടുക്കാൻ അർഹത. പാലക്കാട്, മലപ്പുറം ജില്ലകളുടെ പ്രാദേശിക മീറ്റിന്റെ സംഘാടനത്തിന് പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിനെ (ഐ.ആർ.ടി.സി) യാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നുമുള്ള അപേക്ഷകൾ മാത്രമെ പരിഗണിക്കുകയുള്ളൂ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in, www.irtc.org.in ഫോൺ:- 9495543157, 8606332219
