വനിതാ ശിശുവികസന വകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന പാലക്കാട് അഡീഷണല് ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്ക്ക് 2021 സെപ്തംബര് മുതല് ഏഴ് മാസത്തേക്ക് കരാര് അടിസ്ഥാനത്തില് വാഹനം ആവശ്യമുണ്ട്. വാഹനത്തിന്(കാര്, ജീപ്പ്) ഏഴ് വര്ഷത്തില് കൂടുതല് പഴക്കം ഉണ്ടാവരുത്. ടാക്സി പെര്മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 800 കിലോമീറ്റര് വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപ വരെ അനുവദിക്കും. ദര്ഘാസ് സമര്പ്പിക്കുന്ന കവറിന് പുറത്ത് ‘കരാര്വാഹന ടെന്ഡര് 2021-2022′ എന്ന് എഴുതണം. ജൂലൈ 16ന് ഉച്ചക്ക് 12 വരെ ദര്ഘാസ് വിതരണം ചെയ്യും. ഉച്ചക്ക് ഒരു മണി വരെ ദര്ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ദര്ഘാസ് തുറക്കും. കൂടുതല് വിവരങ്ങള്ക്ക് പാലക്കാട് അഡീഷണല് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0491 2847770
ഫിഷറീസ് വകുപ്പിനു കീഴിൽ മംഗലം ഫിഷ് സീഡ് ഫാമിൽ കുഴൽകിണർ സ്ഥാപിച്ച് മത്സ്യടാങ്കുകളിൽ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കുന്ന കവറിനു പുറത്ത് ‘മംഗലം ഫിഷറീസ് ഫാമിൽ കുഴൽക്കിണർ സ്ഥാപിച്ച് മത്സ്യടാങ്കുകളിൽ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നതിനുള്ള പ്രവൃത്തി’ ചെയ്യുന്നതിനുള്ള ടെൻഡർ എന്ന് എഴുതണം. സീൽ ചെയ്ത ദർഘാസ് ജൂലൈ 12ന് ഉച്ചക്ക് മൂന്നിന് മുമ്പ് ലഭിക്കുന്ന വിധത്തിൽ ഫിഷറീസ് സബ് ഇൻസ്പെക്ടർ, മംഗലം ഡാം പി.ഒ, പാലക്കാട് 678706 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യണം. ജൂലൈ 12ന് രാവിലെ 11 വരെ ദർഘാസ് ഫോറം ലഭിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു വരെ ദർഘാസ് സ്വീകരിക്കും. മൂന്നിന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക ഫോൺ: 0491-2815245, 9995403889, 9497418684