തൃശ്ശൂർ: എഴുപത് ശതമാനമോ അതിലധികമോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള ബി.പി.എല്‍ കുടുംബത്തിലെ ഭര്‍ത്താവ് ഉപേക്ഷിച്ച / അവിവിവാഹിതയായ /ഏക രക്ഷിതാവായ / നിയമ പ്രകാരം വിവാഹ മോചനം നേടിയ / വേര്‍പിരിഞ്ഞു താമസിക്കുന്നവരോ ആയ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണ 35000 രൂപ ധനസഹായം നല്‍കുന്ന പദ്ധയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷി സര്‍ട്ടിഫിക്കററ്, വരുമാന സര്‍ട്ടിഫിക്കററ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വിവാഹിതയല്ല / പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 2021 ആഗസ്റ്റ് 31 നകം ജില്ലാ ജില്ലാസാമൂഹൃ നീതി ഓഫീസ്, ചെമ്പൂക്കാവ്, മിനി സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന മേല്‍വിലാസത്തിലോ കാര്യാലയത്തിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04885210310