ജില്ലാ ആസൂത്രണ സമിതിയിലെ 10 ഒഴിവിലേക്കുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 25 അംഗങ്ങള്‍ പങ്കെടുത്തു. പട്ടികജാതി/ പട്ടികവർഗ്ഗം സ്ത്രീ ഒന്ന്, പട്ടികജാതി/ പട്ടികവർഗ്ഗം 1, സ്ത്രീ സംവരണം 4, ജനറൽ 4 എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേര്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, സംവരണം എന്നിവ ക്രമത്തില്‍:

വി.രജനി, ഡിവിഷന്‍ 17 പല്ലശ്ശന -പട്ടികജാതി സ്ത്രീ.

എം.ശ്രീധരന്‍, ഡിവിഷന്‍ 21 കൊടുന്തിരപ്പള്ളി – പട്ടികവര്‍ഗ്ഗം.

ശാലിനി കറുപ്പേഷ്, ഡിവിഷന്‍ 15 കൊല്ലങ്കോട് – സ്ത്രീ

എ.ഷാബിറ, ഡിവിഷന്‍ 29 കുലുക്കല്ലൂര്‍ – സ്ത്രീ.

പി.സി. നീതു, ഡിവിഷന്‍ 5 അട്ടപ്പാടി -സ്ത്രീ

മാധുരി പത്മനാഭന്‍, ഡിവിഷന്‍ 13 മീനാക്ഷിപുരം – സ്ത്രീ

പി.കെ സുധാകരന്‍, ഡിവിഷന്‍ 24 വാണിയംകുളം -ജനറല്‍

കെ.വി ശ്രീധരന്‍, ഡിവിഷന്‍ 19 ആലത്തൂര്‍ – ജനറല്‍

വി.കെ ജയപ്രകാശ്, ഡിവിഷന്‍ 9 പുതുപ്പരിയാരം -ജനറല്‍

സി.കെ ചാമുണ്ണി, ഡിവിഷന്‍ 20 തരൂര്‍ -ജനറല്‍.