എറണാകുളം -സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍. ഇതുവരെ ജില്ലയിൽ ആകെ 19,04,059 ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. 15,15, 390 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,88,669 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.