കാസർകോട്: ജില്ലയിൽ ബളാൽ, ഈസ്റ്റ് എളേരി, പടന്ന, പൈവളിഗെ, പുത്തിഗെ, തൃക്കരിപ്പൂർ, വലിയപറമ്പ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി നടപ്പിലാക്കുന്നതിന് ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്തുകളിൽ നിന്നുമുള്ള കുടുംബശ്രീ കുടുംബാംഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിലേക്കുള്ള അപേക്ഷകർ നിർബന്ധമായും അതതു പഞ്ചായത്തുകളിൽ നിന്നുമുള്ള കുടുംബശ്രീ കുടുംബാംഗങ്ങൾ ആയിരിക്കണം.ടീം ലീഡർ തസ്തികയിൽ എട്ട് ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു./ എം.എ. സോഷ്യോളജിയാണ് യോഗ്യത. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, ജലവിതരണ പദ്ധതികളിൽ ഉള്ള ജോലി പരിചയവും അഭികാമ്യം.

കമ്മ്യൂണിറ്റി എൻജിനീയറുടെ എട്ട് ഒഴിവുണ്ട്. ബി ടെക് (സിവിൽ എൻജിനീയറിംഗ്), ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്) ആണ് യോഗ്യത. ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വർഷത്തെ ജോലി പരിചയവുമുണ്ടായിരിക്കണം.കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററുടെയും എട്ട് ഒഴിവുകളുണ്ട്. ഏതെങ്കിലുംവിഷയത്തിലുള്ള ബിരുദവും ഗ്രാമവികസനം/സാമൂഹ്യസേവനം/ ജലവിതരണ പദ്ധതികൾ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ ജോലി പരിചയവും ഉണ്ടായിരിക്കണം.ഉദ്യോഗാർഥികൾ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ jjmksd@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷകൾ ജൂലൈ 12ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.kudumbashree.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9605688690, 04994256111.