കാസർഗോഡ്: നീലേശ്വരം നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായ ക്ഷീരകർഷകർ ആവശ്യമായ രേഖകൾ ജൂലൈ 25നകം നഗരസഭാ ഓഫീസിൽ ഹാജരാക്കണം. രണ്ട് പശുക്കളെ പരിപാലിക്കുകയും ചുരുങ്ങിയത് 10 ലിറ്റർ പാൽ അളക്കുകയും ചെയ്യുന്ന ക്ഷീരകർഷകർക്ക് 100 ദിവസം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ വേതനം നൽകുന്ന പദ്ധതിയാണ് നീലേശ്വരം നഗരസഭ നടപ്പിലാക്കുന്നത്.
