കാസർഗോഡ്: ഉദുമ ഗ്രാമപഞ്ചായത്തിന് കീഴിലുളള ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായ തിരക്ക് രൂപപ്പെടുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നൽകുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി. ഓൺലൈനായി ടോക്കൺ എടുത്തവർക്ക് മാത്രമേ വാക്സിൻ ലഭിക്കു. അവരവർക്ക് നിശ്ചയിച്ച സമയത്ത് മാത്രമേ ഹാജരാകാൻ പാടുളളൂ. തിരക്ക് അനിയന്ത്രിതമായി തുടർന്നാൽ ഡി കാറ്റഗറിയിൽപ്പെട്ട പഞ്ചായത്തിൽ ടി.പി.ആർ നിരക്ക് കുറയുന്നത് വരെ വാക്സിനേഷൻ നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.