മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡേതര ഒ.പികള്‍ ഇന്ന് (ജൂലൈ ഏഴ്) മുതല്‍ തുടങ്ങും. ഇ.എന്‍.ടി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപിഡിക്‌സ്, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍ എന്നി ഒ.പികളാണ് പുനരാംരംഭിക്കുന്നത്. ഇ.എന്‍.ടി- ചൊവ്വ, വ്യാഴം, ശനി, പീഡിയാട്രിക്‌സ്-തിങ്കള്‍, ബുധന്‍, വെള്ളി, ഓര്‍ത്തോപിഡിക്‌സ്-ചൊവ്വ, വ്യാഴം, ശനി, ഗൈനക്കോളജി -തിങ്കള്‍, ബുധന്‍, വെള്ളി, ജനറല്‍ സര്‍ജ്ജറി-ചൊവ്വ, വ്യാഴം, ശനി, ജനറല്‍ മെഡിസിന്‍-തിങ്കള്‍, വ്യാഴം, റെസ്പിറേറ്ററി മെഡിസിന്‍- ചൊവ്വ, വെള്ളി എന്നിങ്ങനെയാണ് ഒ.പി നടക്കുക. റഫര്‍ ചെയ്തു വരുന്ന രോഗികളെയാണ് ഒ.പികളില്‍ പരിശോധിക്കുക. ഒ.പി. ദിവസങ്ങളില്‍ ഓരോ ഒ.പി. യിലും പരമാവധി 60 പേരെ നിലവിലെ സാഹചര്യത്തില്‍ പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.