മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ‘കനകം വിളയും കശുമാവ് തൈ’ വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ വിതരണം ചെയ്ത് നിര്‍വഹിച്ചു. പദ്ധതിയുടെയുടെ ഭാഗമായി അമ്പതിനായിരം ഹൈബ്രിഡ് കശുമാവിന്‍ തൈകളാണ് കൊണ്ടോട്ടി ബ്ലോക്കിനു കീഴിലെ എഴു പഞ്ചായത്തുകളിലായി വിതരണം ചെയ്യുന്നത്. മൂന്നുവര്‍ഷം കൊണ്ട് തന്നെ കായ്ച്ച് തുടങ്ങുന്ന തൈകളാണ് ഹൈബ്രിഡ് കശുമാവിന്‍ തൈകള്‍.
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എടവണ്ണപ്പാറ ചാലിയപ്പുറം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി.പി അബ്ദു ഷുക്കൂര്‍, മുഹ്‌സില ഷഹീദ്, കെ.ടി റസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുളിയേക്കല്‍ അബൂബക്കര്‍, ആദം ചെറുവട്ടൂര്‍, കുഴി മുള്ളി ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സക്കറിയ്യ, ആയിശ മാരാത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അയ്യപ്പന്‍കുട്ടി, ബഷീര്‍ മാസ്റ്റര്‍, ശരീഫ ചിങ്ങം കുളത്തില്‍, സുഹറ വെളു ബിലാംകുഴി, ജന്ന ശിഹാബ് എന്നിവര്‍ പങ്കെടുത്തു.