കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡി കാറ്റഗറി മേഖലകളില്‍ പരിശോധന കര്‍ശനമാക്കി. ഇവിടങ്ങളില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രകാരം കേസെടുക്കും.
അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍, കച്ചവടസ്ഥാപനങ്ങള്‍, ടൗണുകള്‍, ജനങ്ങള്‍ കൂട്ടംകൂടാനിടയുള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങല്‍ എന്നിവിടങ്ങളില്‍ കരിശോധന ശക്തമാക്കി. ടി പി ആര്‍ റേറ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പുമായി സഹകരിച്ച് പൊതുജനങ്ങള്‍ മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും.
മാസ്‌ക് ഇടാതെ കറങ്ങി നടന്ന 3512 പേര്‍ക്കെതിരെ നടപടി
അടച്ചപൂട്ടലില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയത് ജില്ലയില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘന കേസുകളിലും വലിയ വര്‍ധനവ്. ജൂലൈ ഒന്നു മുതല്‍ ആറ് വരെ മാത്രം മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ കറങ്ങി നടന്ന 3512 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതിദിനം ശരാശരി 600 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് പോലീസ് കേസെടുക്കുന്നുണ്ട്.
ജൂലൈ ഒന്നിന് 721 പേര്‍ക്കെതിരെയും രണ്ടിന് 546 പേര്‍ക്കെതിരെയും മൂന്നിന് 506 പേര്‍ക്കെതിരെയും നാലിന് 533 പേര്‍ക്കെതിരെയും അഞ്ചിന് 615 പേര്‍ക്കെതിരെയും ആറിന് 789 പേര്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴയീടാക്കി. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം43 പേര്‍ക്കെതിരെ കേസെടുത്തു. 129 പേരെ അറസ്റ്റ് ചെയ്തു 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.