കോഴിക്കോട്: പെരുവയല് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രി അയല്‍ക്കൂട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40,040 രൂപ സംഭാവന നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് 22 വാര്‍ഡുകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന തുക സ്വരൂപിച്ചത്. ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സുഹറാബിയില്‍ നിന്ന് പി.ടി.എ റഹീം എം.എല്‍.എ ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, മെമ്പര്‍മാരായ പി.അനിത, എ.പി.റീന, സുസ്മിത വിത്താരത്ത്, കെ.അബ്ദു റഹിമാന്‍, പി.സഹീദത്ത്, അസി.സെക്രട്ടറി ആര്‍.നിശാന്ത്, സി.ഡി.എസ് ചെയര്‍പേഴ്ണ്‍ ടി.കെ.റീന തുടങ്ങിയവര്‍ പങ്കെടുത്തു.